ദൈവം എന്നെ അനുഗ്രഹിക്കും എന്റെ
ദൈവം എന്നെ അനുഗ്രഹിക്കും
തിരുവചനം ധ‍്യാനിക്കും ഞാന്‍
തിരുപാദെ വസിച്ചിടും ഞാന്‍
തിരുശബ്ദം കേട്ടിടും ഞാന്‍
തിരുഹിതത്തില്‍ നടന്നിടും ഞാന്‍
അലറുന്ന സിംഹം പോലെ ശത്രുവന്നാലും
എന്റെ ഉള്ളം തെല്ലും ഭയപ്പെടില്ല
യൂദായിന്‍ സിംഹം എന്റെ കൂടെയുള്ളതാല്‍
ശത്രുവിനെന്റെ മുന്‍പില്‍ നില്‍ക്കാനാവില്ല
പ്രതികൂലങ്ങള്‍ എനിക്കെതിരെ വന്നാല്‍
ചിരിച്ചുകൊണ്ടതിനെ നേരിടും ഞാന്‍
കരയിക്കുവാന്‍ വരും കാര‍്യങ്ങളെ
ചിരിച്ചുകൊണ്ടെതിരിട്ടു തോല്‍പ്പിക്കും ഞാന്‍
ഞെരുക്കങ്ങളെല്ലാം മാറിടുമെ
ദുരിതങ്ങളെല്ലാം തീര്‍ന്നിടുമെ
നൊമ്പരങ്ങളെല്ലാം മാറിടുമെ
കണ്ണുനീരിന്‍ നാളുകള്‍ തീര്‍ന്നിടുമെ
Audio file

30 Daivam enne anugrahikum ente (RSV)