എന്‍ ആശ ഒന്നേ നിന്‍ കൂടെ പാര്‍ക്കേണം
എന്‍ ജീവ നാളെല്ലാം നിന്നെ കാണേണം
എന്‍ യേശുവേ എന്‍ പ്രിയനേ
നിന്‍ മാര്‍വില്‍ ഞാന്‍ ചാരുന്നപ്പാ
നിന്‍ കൈകള്‍ എന്നെ പുണരുന്നല്ലോ
ഒഴുകുന്നു നിന്‍ സ്നേഹം എന്നില്‍
നീ മാത്രമേ എന്റെ ദൈവം
ഇന്നും എന്നും എന്റെ ദൈവം
നിന്‍ ഹൃത്തിന്‍ തുടിപ്പെന്റെ നെഞ്ചില്‍ കേള്‍ക്കുന്നു
കരയേണ്ടാ ഇനി എന്നെന്‍ കാതില്‍ ചൊല്ലുന്നു
നിന്നോടു ചേര്‍ന്ന് കുറേക്കൂടി ചേര്‍ന്ന്
നിന്‍ കാല്‍പ്പാടുകളില്‍ നടക്കും ഞാന്‍ എന്നും
Audio file

27 Enn asha onne ninn koode parkkenam (RSV)