എഴുന്നേല്‍ക്ക എഴുന്നേല്‍ക്ക
യേശുവിന്‍ നാമത്തില്‍ ജയമുണ്ട്
തോല്‍വിയില്ല ഇനി തോല്‍വിയില്ല
തോല്‍വിയെ കുറിച്ചുള്ള ചിന്ത വേണ്ട
എന്റെ ചിന്ത ജയം മാത്രം
എന്റെ ലക്ഷ‍്യം ജയം മാത്രം
എന്റെ വാക്കും ജയം മാത്രം
ദൈവം നല്‍കും ജയം മാത്രം
ശരീരമേ ജീവന്‍ പ്രാപിക്ക
കുറവുകള്‍ നീങ്ങി ജീവന്‍ പ്രാപിക്ക
നാഡീ ഞരമ്പുകള്‍ ജീവന്‍ പ്രാപിക്ക
യേശുവിന്‍ നാമത്തില്‍ ജീവന്‍ പ്രാപിക്ക
ബന്ധങ്ങളേ ജീവന്‍ പ്രാപിക്ക
ബുദ്ധിശക്തിയേ ജീവന്‍ പ്രാപിക്ക
ധനസ്ഥിതിയേ ജീവന്‍ പ്രാപിക്ക
യേശുവിന്‍ നാമത്തില്‍ ജീവന്‍ പ്രാപിക്ക
ശാപത്തിന്‍ നുകമേ തകര്‍ന്നു പോക
ഞെരുക്കത്തിന്‍ നുകമേ തകര്‍ന്നു പോക
സംശയത്തിന്‍ നുകമേ തകര്‍ന്നു പോക
യേശുവിന്‍ നാമത്തില്‍ തകര്‍ന്നു പോക
Audio file

02 Ezunelka ezunelka (RSV)