സ്തുതിക്കുന്നു ഞാന്‍ എന്‍ ദൈവമേ
നന്ദി എന്നേശുപരാ
പാപത്തില്‍ നിന്നെന്നെ വീണ്ടവനേ
പാറമേലെന്നെ നിറുത്തിയോനേ
ഉന്നതപദവിയില്‍ ഇരുത്തിയോനേ
നല്ല കര്‍ത്താവേ സ്തുതി നിനക്ക്
പ്രാണനെ മരണത്തിന്‍ പിടിയില്‍
നിന്നും ആയുസ്സിനെ കണ്ണുനീരില്‍
നിന്നും അദ്ധ്വാനഫലത്തെ നഷ്ടത്തില്‍
നിന്നും സൂക്ഷിച്ച ദൈവമേ സ്തുതി നിനക്ക്
കാതുകളും നല്ല കണ്ണുകളും
കൈകാലുകള്‍ക്കാരോഗ‍്യത്തെയും
ദീര്‍ഘായുസ്സും മന:സമാധാനവും തന്ന
കര്‍ത്താവേ സ്തുതി നിനക്ക്
ഭൗതിക നന്മകള്‍ തന്നവനേ
ജീവിതസൗകര‍്യങ്ങള്‍ തന്നവനേ
നല്ലകുടുംബം തന്നവനേ
പ്രിയകര്‍ത്താവേ സ്തുതി നിനക്ക്
Audio file

39 Sthuthikkunnu njan enn daivame(RSV)