വരുന്നുണ്ട് വരുന്നുണ്ട്
എന്റെ അത്ഭുതം വരുന്നുണ്ട്
കുരുടനു കാഴ്ച ലഭിച്ചതുപോല്‍
എന്‍ സൗഖ‍്യം വരുന്നുണ്ട്
ഏലിയാവിനപ്പം ലഭിച്ചതുപോല്‍
എന്‍ ആഹാരം വരുന്നുണ്ട്
അബ്രഹാം അനുഗ്രഹമായതുപോല്‍
എന്‍ അനുഗ്രഹം വരുന്നുണ്ട്
യോസേഫ് മാനിക്കപ്പെട്ടതുപോല്‍
എന്‍ ഉയര്‍ച്ച വരുന്നുണ്ട്
ദാനിയേല്‍ വിടുവിക്കപ്പെട്ടതുപോല്‍
എന്‍ വിടുതല്‍ വരുന്നുണ്ട്
ദാവീദ് യുദ്ധം ജയിച്ചതുപോല്‍
എന്‍ വിജയം വരുന്നുണ്ട്
Audio file

23 Varunnund varunnund (RSV)