എൻ ആത്മാവേ ചിന്തിക്കുക നിൻ മണാളൻ
എൻ ആത്മാവേ ചിന്തിക്കുക നിൻ മണവാളൻ വരവേ
നിൻ രക്ഷകൻ പ്രത്യക്ഷത ഉള്ളിൽ പ്രത്യാശ ആക്കുകെ
എൻ പ്രിയൻ മുഖം കാണും ഞാൻ
തൻ കീർത്തി നിത്യം പാടുവാൻ
ധ്വനിക്കുമേ തൻ കാഹളം ഉയിർക്കും എല്ലാ ശുദ്ധരും
മിന്നിടും മേഘവാഹനം ലക്ഷോപലക്ഷങ്ങൾ ദൂതരും
ഞാൻ ക്രിസ്തൻ ക്രൂശിൻ രക്തത്താൽ തൻ മുമ്പിൽ നിഷ്കളങ്കനായ്
സ്നേഹത്തിൽ വാഴും കൃപയാൽ സർവ്വ വിശുദ്ധരുമായ്
എനിക്കായ് കണ്ണീർ ഒഴിച്ച തൃക്കണ്ണിൻ സ്നേഹശോഭയും
ആണികളാലെ തുളച്ച തൃക്കൈകളേയും കണ്ടീടും
എൻ കാന്തനെ എൻ ഹൃദയം നിൻ സ്നേഹത്താലെ കാക്കുകെ
പ്രപഞ്ചത്തിൻ ആകർഷണം എന്നിൽ നിന്നകറ്റീടുകേ
നിൻ സന്നിധാനബോധത്തിൽ എൻ സ്ഥിരവാസം ആക്കുകെ
നിൻ വരവിന്റെ തേജസ്സെൻ ഉൾക്കണ്ണിൻ മുമ്പിൽ നിൽക്കുകെ
ഒരായിരം സംവത്സരം നിൻ മുമ്പിൽ ഒരു ദിനം പോൽ
അതാൽ എൻ ഉള്ളം താമസം എന്നെണ്ണാതെന്നെ കാത്തുകൊൾ
നീ ദുഷിച്ചാലും ലോകമേ വൃഥാവിലല്ലെൻ ആശ്രയം
നീ ക്രുദ്ധിച്ചാലും സർപ്പമേ ഞാൻ പ്രാപിക്കും തൻ വാഗ്ദത്തം
തൻ പുത്രൻ സ്വന്തമാകുവാൻ വിളിച്ചെൻ ദൈവം കൃപയാൽ
വിശ്വസ്തൻ താൻ തികയ്ക്കുവാൻ ഈ വിളിയെ തൻ തേജസ്സാൽ