എന്റെ ദൈവത്താല്‍ എന്റെ ദൈവത്താല്‍
നിശ്ചയം അനുഗ്രഹം പ്രാപിച്ചിടും ഞാന്‍
തന്റെ വചനം പോലെ ഞാന്‍ ചെയ്യും
തന്റെ വഴിയില്‍ തന്നേ നടക്കും
ദേശത്തില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും
ജോലിയില്‍ ഞാന്‍ അനുഗ്രഹിക്കപ്പെടും
എന്റെ വീട്ടില്‍ ആഹാരം കുറയുകില്ല
ആവശ്യങ്ങള്‍ ഒന്നുമെ മുടങ്ങുകില്ല
എന്നെ എതിര്‍ക്കുന്ന ശത്രുക്കള്‍ എല്ലാം
ഛിന്നഭിന്നമായ്പോകും എന്റെ ദൈവത്താല്‍
എന്റെ ആരോഗ്യം ദൈവദാനമല്ലോ
എന്‍ ശരീരവും അനുഗ്രഹിക്കപ്പെടും
ജീവിത പങ്കാളിയും എന്റെ മക്കളും
എന്റെ സമ്പത്തും അനുഗ്രഹിക്കപ്പെടും
എന്റെ നന്മയ്ക്കായ് അവന് സമൃദ്ധി നല്‍കും
എന്നെ വിശുദ്ധജനം ആക്കിടും താന്‍
വായ്പ വാങ്ങാന്‍ ഇടവരികയില്ല
കൊടുക്കുവാനോ ദൈവം സമൃദ്ധി നല്‍കും
ഉയര്ച്ചതന്നേ എന്നും പ്രാപിക്കും ഞാന്‍
ഉന്നതങ്ങളില്‍ എന്നെ മാനിക്കും താന്‍

09 Ente daivathal ente daivathal (RSV)