എനിക്കെന്റെ ആശ്രയം യേശുവത്രെ
സര്‍വ്വശക്തനാം എന്‍ യേശുവത്രെ
ഞാനവന് കൈകളില്‍ സുരക്ഷിതനാം
യേശു മതിയായവന്‍
യേശു മതി, ആ സ്നേഹം മതി
തന് ക്രൂശു മതി എനിക്ക്
യേശു മതി, തന് ഹിതം മതി
നിത്യജീവന് മതി എനിക്ക്
കാക്കയെ അയച്ചാഹാരം തരും
ആവശ്യമെല്ലാം നടത്തിത്തരും
നഷ്ടങ്ങളെ ലാഭമാക്കിത്തരും
യേശു മതിയായവന്‍
ക്ഷാമത്തിന് നാളുകള്‍ തീര്‍ത്തുതരും
കടഭാരങ്ങളെ മാറ്റിത്തരും
നിന്ദയിന്‍ നാളുകള്‍ തീര്‍ത്തുതരും
യേശു മതിയായവന്‍
ആരോഗ്യമുള്ള ശരീരം തരും
രോഗങ്ങളെ ദൈവം നീക്കിത്തരും
ശാന്തമായുറങ്ങുവാന്‍ കൃപ തന്നിടും
യേശു മതിയായവന്‍
പാഴ്ചിലവുകളെ നീക്കിത്തരും
ഇല്ലായ്മകളെ മാറ്റിത്തരും
വരുമാനമാര്‍ഗ്ഗങ്ങള്‍ തുറന്നു തരും
യേശു മതിയായവന്‍
എനിക്കൊരു ഭവനം പണിതു തരും
ഹൃദയത്തിന് ആഗ്രഹം നിറവേറ്റിടും
പുതിയ വഴികളെ തുറന്നു തരും
യേശു മതിയായവന്‍
സമാധാനമുള്ള കുടുംബം തരും
കുടുംബത്തില്‍ ഏവര്‍ക്കും രക്ഷ തരും
നല്ല സ്വഭാവികളായ് തീര്‍ത്തിടും
യേശു മതിയായവന്‍

31 Enikkente ashrayam yeshuvathre (RSV)