അതിമഹത്താം നിന് സേവ ചെയ്വാന്
എന്നെ വിളിച്ച എന്‍ പ്രിയ കര്‍ത്താവേ
ജീവിച്ചിടും ഞാന്‍ എന്‍ നാള് മുഴുവന്‍
നിനക്കായ് എന്റെ യേശുവേ
ബലഹീന പാത്രമാം എന്നെ നീ ഉരുക്കി
പുതുരൂപം നല്കിയല്ലോ
ഉപയോഗപൂര്‍ണ്ണമായ് അഭിമാന പാത്രമായ്
എന്നെ വേര്‍തിരിച്ചുവല്ലോ
പരിശുദ്ധമാക്കാന്‍ അഗ്നിശോധനയും
കൃപ നല്കാന് മരുഭൂമിയും
ദര്‍ശനമേകാന്‍ പത്മോസും ഒരുക്കി
എന്നെ വേര്‍തിരിച്ചുവല്ലോ
ലാഭമായിരുന്നവ ചേതമെന്നെണ്ണി ഞാന്‍
നിന് സേവക്കായ് ഇറങ്ങി
നഷ്ടമാകില്ല ഒന്നും നിന്റെ വിശ്വസ്തത
എന്നെ വേര്‍തിരിച്ചുവല്ലോ
Audio file

77 Athimahathaam nin seva cheyyan (RSV)