ഭയപ്പെടേണ്ട ഇനി ഭയപ്പെടേണ്ട
ഇമ്മാനുവേല്‍ നിന്റെ കൂടെയുണ്ട്
എണ്ണമില്ലാതുള്ള നന്മകള് ഓര്‍ത്താല്‍
വര്‍ണ്ണിപ്പാന്‍ ആയിരം നാവുകള്‍ പോരാ
സിംഹങ്ങള്‍ നടുവില്‍ തള്ളപ്പെട്ടാലും
ഭയപ്പെടേണ്ടിനിയും
തീച്ചൂള നിന്നെ മൂടിയെന്നാലും
ഭയപ്പെടേണ്ടിനിയും
കണ്മണിപോല് നിന്നെ കാക്കുന്ന ദൈവം
തന്നുള്ളം കയ്യില്‍ വഹിച്ചിടുമെന്നും
കൂട്ടിനായ് ആരും കൂടില്ലെന്നാലും
ഭയപ്പെടേണ്ടിനിയും
കൂടെ സഹിപ്പാന്‍ ആരുമില്ലെന്നാലും
ഭയപ്പെടേണ്ടിനിയും
തന്നുള്ളം കയ്യില്‍ വരച്ചവന് നിന്റെ
കൂടെ നടക്കും കൂടെ വസിക്കും
Audio file

10 Bhayapedanda eni bhayapedanda (RSV)