പ്രാണപ്രിയാ യേശു നാഥാ
ജീവന് തന്ന സ്നേഹമേ
നഷ്ടമായിപ്പോയ എന്നെ
ഇഷ്ടനാക്കി തീര്‍ത്ത നാഥാ
എന്റെ സ്നേഹം നിനക്കു മാത്രം
വേറെ ആരും കവരുകില്ല
എന്റേതെല്ലാം നിനക്കു മാത്രം
എന്നെ മുറ്റും തരുന്നിതാ
തള്ളപ്പെട്ട എന്നെ നിന്റെ
പൈതലാക്കി തീര്‍ത്തുവല്ലോ
എന്റെ പാപം എല്ലാം പോക്കി
എന്നെ മുഴുവന്‍ സൗഖ്യമാക്കി
എന്റെ ധനവും മാനമെല്ലാം
നിന്റെ മഹിമക്കായി മാത്രം
ലോക സ്നേഹം തേടുകില്ല
ജീവിക്കും ഞാന്‍ നിനക്കായ് മാത്രം
Audio file

11 Pranapriya yeshu nadha (RSV)