പുതിയൊരു ജീവിതം ഇനി ഞങ്ങള്‍
പണിയും ദൈവകൃപയാലെ
കര്‍ത്താവെന്നും വാഴുന്ന
ഭവനമൊരുക്കിടും ഞങ്ങള്‍
സ്വര്ഗ്ഗമൊരുക്കിടും
സ്നേഹത്തില്‍ പറഞ്ഞിടും
സ്നേഹത്തോടെ നല്കിടും
സ്നേഹത്തോടെ അല്ലാതെ
പെരുമാറുകയില്ല
ഒരുമിച്ചുള്ള ജീവിതം
ഒരുമയില്‍ തന്നെ ജീവിക്കും
ഒന്നിച്ചുണ്ടുറങ്ങും ഞങ്ങള്‍
വേര്പിരിയില്ല
കുറവുകളൊന്നും നോക്കില്ല
അയോഗ്യതയൊന്നും നോക്കില്ല
സഭയെ യേശു സ്നേഹിച്ചതുപോല്
സ്നേഹിക്കും ഞാന്‍
ക്ഷമിക്കുക തന്നെ ചെയ്തിടും
കോപത്തെ മരിപ്പിക്കും
ഏറ്റം നല്ലതു തമ്മില്‍ കരുതി
സ്നേഹിക്കും ഞാന്‍
പ്രാര്‍ത്ഥന ഇനിമേല്‍ മുടങ്ങില്ല
വചനധ്യാനം നിലക്കില്ല
ഒരുമിച്ചെന്നും പ്രാര്‍ത്ഥിക്കും
ഇനി മാറ്റമില്ല
Audio file

46 Puthiyoru jeevitham eni njangal(RSV)