വാഴും ഞാനെൻ രക്ഷിതാവിൻ കൂടെയെപ്പോഴും
തൻകൃപയിലാശ്രയിക്കും എല്ലാനാളും ഞാൻ
പാടും ഞാൻ എന്നും എന്റെ പ്രിയനെ
എന്റെ പ്രിയൻ വാനിൽ നിന്നെഴുന്നള്ളീടുന്ന
മാറ്റൊലി ഞാൻ കേട്ടിടുന്നു നാട്ടിലെങ്ങുമേ
ക്ഷാമം ഭൂകമ്പം അതിനാരംഭം
ക്ഷാമത്താലീക്ഷോണി എങ്ങും ക്ഷീണമാകുമ്പോൾ
എനിക്കെത്തിടാത്ത നിക്ഷേപമുണ്ടെന്റെ പ്രിയനിൽ
എന്നെ പോറ്റിടും എന്റെ രക്ഷകൻ
ഇന്നലെക്കാളിന്നു ഞാനെൻ പ്രിയൻ
നാടിനോടേറ്റം അടുത്തതായതെനിക്കെത്രയാനന്ദം
എന്റെ പ്രിയനെ ഒന്നു കാണുവാൻ
ഈ വാരിധിയിൽ വൻതിരയിൽ തള്ളലേറ്റു ഞാൻ
മുങ്ങിടാതെ പ്രിയനെന്റെ ബോട്ടിലുണ്ടല്ലോ
ഗാനം പാടിയെൻ നാട്ടിലെത്തുമേ
എൻ രക്ഷിതാവേ! നിൻ വരവു കാത്തു കാത്തു ഞാൻ
ഈ ദുഷ്ടലോകെ കഷ്ടതകൾ എത്ര ഏൽക്കണം
നിന്നെക്കാണുമ്പോൾ എൻ ദുഃഖം തീർന്നുപോം.