നീ വീണ്ടെടുത്തതാം എൻ പ്രാണനും
ഘോഷിച്ചുല്ലസിക്കും എന്നാത്മാവും
ആഴിയിൻ ആഴംപോൽ അഗാധമാം
നിൻസ്നേഹം ഞാനെന്നും ധ്യാനിക്കുമ്പോൾ
ക്രൂശിൽ ഞാൻ കാണും നിത്യസ്നേഹം
പാപിയെത്തേടും ദിവ്യസ്നേഹം
പാടിടും ഞാൻ ഇന്നുമെന്നും,
പാരിലെന്നും പ്രഘോഷിക്കും
ആമോദമായ്, ആഘോഷമായ്
സ്നേഹമതാൽ, സ്നേഹമതാൽ
സീമയ്ക്കതീതമാമീ പ്രപഞ്ചം
സർവ്വേശൻ തൻനാമം ഘോഷിക്കുമ്പോൾ
തല ചായ്പാനിടമില്ലാതീധരയിൽ
പാപിയെ നേടാൻ പാടുപെട്ടു
വിൺദൂതർ വാഴ്ത്തും വിൺനാഥനാം
ഉർവിക്കധിപനാം ദൈവപുത്രൻ
മണ്ണിൽ മനുജനെപ്പോൽ ധരയിൽ
പാപിയെ നേടാൻ പാടുപെട്ടു
വിണ്ണിനും മണ്ണിനുമായ് നടുവിൽ
ഇരുകള്ളർ നടുവിൽ ഗോൽഗോഥാമുകളിൽ
ചങ്കിലെ രക്തം ഊറ്റിക്കൊടുത്തു
പാപിയെ നേടാൻ പാടുപെട്ടു.