Sthuthikku yogyan neeye jana

സ്തുതിക്കു യോഗ്യൻ നീയേ ജന

സ്തുതിക്കു യോഗ്യൻ നീയേ സുര

സ്തുതിക്കു യോഗ്യൻ നീയേ

നിത്യജീവനാഥാ സ്തുതിക്കു യോഗ്യൻ നീയേ

 

വിണ്ണുലകം വിട്ടിറങ്ങി

മണ്ണുലകിൽ വന്നെനിക്കു

പൂർണ്ണദയ ചെയ്തതിനാൽ

 

ഘോരമായ പാപശാപം

ധീരമനസ്സോടു വഹിച്ചോരു

പരമേശസുനോ

 

പാരം ധനിയ‍ായനീ

നീസ്സാരനാമെനിക്കുവേണ്ടി

തീരെ ദരിദ്രത്വമാർന്നായ്

 

ക്രൂശു മരണം സഹിച്ചു

തേജോമയനായ് ഭവിച്ചു

നാശകനെ സംഹരിച്ചു

 

നിന്നുയിർപ്പിൻ ജീവനെന്നിൽ

വന്നു നിറഞ്ഞുന്നതന്റെ

ധന്യത വിളങ്ങിടട്ടെ

 

എന്നാളിൽ നീ വീണ്ടുംവരു-

മന്നാൾ നിന്നിൽ ഞങ്ങൾ ചേരു-

മെന്നാലതുമാത്രം പോരും

 

ഹാ! നിൻവരവിങ്കലെന്നെ

ഓർമ്മിപ്പതെന്നാശതന്നെ

ഞാനും സ്തുതിക്കുന്നു നിന്നെ

 

ജ്ഞാനബഹുമാനധന-

മൂനമില്ലാത്തവൻ മഹത്വം

നൂനം നിനക്കെന്നുമെന്നും.

Your encouragement is valuable to us

Your stories help make websites like this possible.