കാണുന്നു ഞാന്‍ യേശുവിനെ
സര്‍വശക്തനാം സൃഷ്ടികര്‍ത്താവിനെ
അലറും തിരകള്‍ നടുവില്‍ ഞാന്‍
കാണുന്നു എന്‍ കര്‍ത്താവിനെ
എന്‍ ബലവും എന്‍ സങ്കേതവും
കോട്ടയും യേശുവല്ലോ
ഒരിക്കലും എന്നെ പിരിയാത്ത
ഉത്തമ സ്നേഹിതനാം
രോഗ നിരാശകള്‍ നടുവില്‍ ഞാന്‍
കാണുന്നു എന്‍ കര്‍ത്താവിനെ
പ്രശ്നങ്ങളെ ഞാന്‍ നോക്കുന്നില്ല
നോക്കുന്നു എന്‍ യേശുവിനെ
തീച്ചൂളയതിന്‍ നടുവില്‍ ഞാന്‍
കാണുന്നു എന്‍ കര്‍ത്താവിനെ
എതിര്‍പ്പുകളെ ഞാന്‍ നോക്കുന്നില്ല
നോക്കുന്നു എന്‍ യേശുവിനെ
Audio file

59Kanunnu njan yeshuvine (RSV)