ആര്‍ക്കും സാദ്ധ്യമല്ല
യാതൊന്നിനും സാദ്ധ്യമല്ല
യേശുവിന് സ്നേഹത്തില്‍ നിന്നും
എന്നെ വേര്‍പിരിക്കാന്‍
പ്രതികൂലങ്ങള്‍ എത്ര വന്നെന്നാലും അതിന്
മീതെ നടന്നു ഞാന്‍ കടന്നു പോകും
ഒരു കൈയാല്‍ എന്‍ കണ്ണുനീര്
തുടക്കും ഞാന്‍ മറു കൈയാല്‍ എന്‍
യുദ്ധം ചെയ്തിടും യേശുവിന്
സ്നേഹത്തില്‍ നിന്നൊരു നാളും
അകലുകയില്ല ഞാന്‍
സ്ഥാനമാനങ്ങള്‍ക്കോ
പേരിനും പെരുമക്കുമോ
പാപമോഹങ്ങള്ക്കോ
സാദ്ധ്യം അല്ലേ അല്ല
ബന്ധുജനങ്ങള്‍ക്കോ
പ്രലോഭനങ്ങള്‍ക്കോ
ജീവനോ മരണത്തിനോ
സാദ്ധ്യം അല്ലേ അല്ല
Audio file

57 Aarkkum sadyamalla (RSV)