സ്തുതി സ്തുതി എൻ മനമേ
സ്തുതികളിലുന്നതനെ നാഥൻ
നാൾതോറും ചെയ്ത നന്മകളോർത്തു
പാടുക നീ എന്നും മനമേ (2)
അമ്മയെപ്പോലെ താതൻ
താലോലിച്ചണച്ചിടുന്നു
സമാധാനമായ് കിടന്നുറങ്ങാൻ
തന്റെ മാർവ്വിൽ ദിനം ദിനമായി
കഷ്ടങ്ങളേറിടിലും എനിക്കേറ്റ-
മടുത്ത തുണയായി
ഘോരവൈരിയിൻ നടുവിലവൻ
മേശ നമുക്കൊരുക്കുമല്ലോ