യേശുവിന് സേനകള്‍ നാം
ജയം നമുക്കുണ്ടല്ലോ
യേശുവിന് പ്രിയമക്കള് നാമല്ലോ
ജയം നമുക്കുണ്ടല്ലോ
നിന്നെ തൊടുന്നവരോ നിന്നെയല്ല
ദൈവത്തിന് കണ്മണിയെ തന്നെ തൊടുന്നു
സര്വ്വശക്തന് എഴുന്നേല്ക്കുന്നു നിനക്കായ്
പുകപോലെ ചിതറുന്നു വൈരികളും
ഇതു സൈന്യത്താലെയല്ല ശക്തിയാലെയല്ല
ദൈവത്തിന്റെ ആത്മശക്തിയാലത്രെ
ആശക്കുവകയില്ല എന്നു നിനക്കേണ്ട
നിന്നെ മെനഞ്ഞവന് നിനക്കുണ്ടുകൂടെ
സൃഷ്ടിക്കുമവന്‍ കുറവായുള്ളതെല്ലാം
ഏല്പിക്ക തന് കയ്യില്‍ സകലത്തെയും
ഇതു സൈന്യത്താലെയല്ല ശക്തിയാലെയല്ല
ദൈവത്തിന്റെ ആത്മശക്തിയാലത്രെ
കഷ്ടതയുണ്ടത് സ്ഥിരമല്ലെന്നറിക
നൊടിനേരം കൊണ്ടതു നീങ്ങിടുമല്ലോ
പരിഹാരമുണ്ടെല്ലാ ശോധനകള്‍ക്കും
സര്വ്വശക്തന് നിനക്കരികിലുണ്ട്
ഇതു സൈന്യത്താലെയല്ല ശക്തിയാലെയല്ല
ദൈവത്തിന്റെ ആത്മശക്തിയാലത്രെ

22 Yeshuvin senakal naam (RSV)