ഈ പരീക്ഷകള്‍ നീണ്ടവയല്ല
ഈ ഞെരുക്കങ്ങള്‍ നിത‍്യവുമല്ല
ഈ കൊടുങ്കാറ്റും നീളുകയില്ല
പരിഹാരം വൈകുകയില്ല
ഈ പരീക്ഷകള്‍ ഞാന്‍ ജയിച്ചിടും
അതിനേശു തന്‍ ബലം തരും
ഈ കാര്‍മേഘം മാറിപ്പോകും
എന്‍ യേശുവിന്‍ മഹത്വം കാണും
ഈ പരീക്ഷകള്‍ നന്മക്കായി മാറിടും
യേശുവോടടുത്തു ഏറെ ഞാന്‍
തോല്‍ക്കുകയില്ല ഞാന്‍ തോല്‍ക്കുകയില്ല
എന്‍ യേശുവിന്‍ മഹത്വം കാണും
Audio file
![Thumbnail image](https://kristheeyagaanavali.com/sites/www.kristheeyagaanavali.com/files/styles/medium/public/posters/audio/RSV%20Featured%20Image_31.jpg?itok=VGWwLb_N)