എൻ നാഥൻ വന്നിടും എന്നാധി നീങ്ങിടും
അന്നാളത്യാനന്ദമെ എനിക്കന്നാളിൽ എനിക്കന്നാളെന്താനന്ദമെ
എന്നേശു തന്നോടു ചേർന്നിടുമന്നു ഞാൻ
എന്നതു നിർണ്ണയമേ വൈരി ഖിന്നനായ്ത്തീർന്നിടുമേ
എന്നെ വിളിച്ചവൻ നീതികരിച്ചവൻ തേജസ്ക്കരിച്ചിടുമേ
അന്നു തേജസ്സിൽ അന്നു തേജസ് ധരിപ്പിക്കുമേ
താഴ്ചയിൽ നിന്നെന്റെ ദേഹം മഹത്വത്തിൽ
വേഴ്ചയിലാക്കീടുമേ എന്റെ വാഴ്ചയങ്ങായീടുമേ
ഞാനിന്നു വിശ്വസിച്ചീടുന്നതൊക്കെയും കൺമുമ്പിൽ കണ്ടീടുമേ
അന്നു കൺമുമ്പിൽ അന്നു കൺമുമ്പിൽ കണ്ടീടുമേ
ആണിപ്പാടുള്ളോരു തൃപ്പാദപാണികളോടെയെൻ നായകനെ
അന്നു കാണാമെന്നേശുവിനെ
കർത്താവിൽ ചെയ്തിടും യത്നങ്ങളൊന്നുമേ
വ്യർത്ഥമായ് തീരുകില്ല അവ വ്യക്തമായ് അവ വ്യക്തമാക്കീടുമന്ന്
ഏകും പ്രതിഫലം ഏതും മുഖപക്ഷം
കൂടാതെയോരോന്നിനും മറന്നീടാതെയോരോന്നിനും
അന്നാൾ വെളിപ്പെടും തേജസ്സ് നിനയ്ക്കുകിൽ
ഇക്കാല ദുഃഖങ്ങളോ ബഹുനിസ്സാരം ബഹുനിസ്സാരമെന്നെണ്ണിടാം
ഈ ലോകമാലില്ല, മാലിന്യവുമില്ല,
ചേലോടു വാണീടുമേ എന്നും ഹല്ലേലുയ്യാ പാടുമേ.