വിശ്വാസ ജീവിതപ്പടകിൽ ഞാൻ
സീയോൻ നഗരിയിൽ പോകുന്നു ഞാൻ
വിശ്വാസനായകനേശുവെ നോക്കി
വിശ്രമദേശത്തു പോകുന്നു ഞാൻ
അലകൾ പടകിൽ അടിച്ചെന്നാൽ
അല്ലലൊരൽപ്പവുമില്ലെനിക്ക്
ആഴിയുമൂഴിയും നിർമ്മിച്ച നാഥൻ
അഭയമായെന്നരികിലുണ്ട്
നാനാ പരീക്ഷകൾ വേദനകൾ
നന്നായെനിക്കിന്നുണ്ടായിടിലും
നാഥനെയുള്ളത്തിൽ ധ്യാനിച്ചു എൻ
ക്ഷീണം മറന്നങ്ങു പോകുന്നു ഞാൻ
മരണനിഴലിൻ താഴ്വരയിൽ
ശരണമായെനിക്കേശുവുണ്ട്
കരളലിഞ്ഞു എൻകൈകൾ പിടിച്ചു
കരുതി നടത്തുമെന്നന്ത്യം വരെ
വിണ്ണിലെൻ വീട്ടിൽ ഞാൻ ചെന്നു ചേരും
കണ്ണുനീരൊക്കെയുമന്നു തീരും
എണ്ണിയാൽ തീരാത്ത തൻ കൃപകൾ
വർണ്ണിച്ചു പാദത്തിൽ വീണിടും ഞാൻ.