അസാദ്ധ്യമായ് എനിക്കൊന്നുമില്ല
എന്നെ ശക്തനാക്കുന്നവന്‍ മുഖാന്തിരം
ബുദ്ധിക്കതീതമാം അത്യത്ഭുതങ്ങളാല്‍
എന്റെ ദൈവം എന്നെ നടത്തുന്നു
സാദ്ധ്യമെ എല്ലാം സാദ്ധ്യമെ
എന്‍ യേശു എന്‍ കൂടെയുള്ളതാല്‍
ഭാരം പ്രയാസങ്ങള്‍ വന്നിടിലും
തെല്ലും കുലുങ്ങുകയില്ല ഇനി
ബുദ്ധിക്കതീതമാം ദിവ്യ സമാധാനം
എന്റെ ഉള്ളത്തിലവന്‍ നിറക്കുന്നു
സാത്താന്യ ശക്തികളെ ജയിക്കും ഞാന്‍
വചനത്തിന് ശക്തിയാല്‍ ജയിക്കും ഞാന്‍
ബുദ്ധിക്കതീതമാം ശക്തി എന്നില്‍
നിറച്ചെന്നെ ജയാളിയായ് നടത്തുന്നു
Audio file

04 Asadhyamayi enikkonnumilla (RSV)