ഹല്ലേലൂയ്യാ സ്തുതി പാടിടും ഞാന്‍
വന്‍കൃപയെ എന്നും ഓര്‍ത്തിടും ഞാന്‍
പരിശുദ്ധനേ കരുണാ നിധിയേ
സ്തുതികള്‍ക്കെല്ലാം യോഗ‍്യനായവനെ
സകലത്തെയും സൃഷ്ടിചെയ്തവനേ
സകലത്തിനും പരിപാലകനേ
സകലരിലും പരമോന്നതനേ
സര്‍വ്വശക്തനും സര്‍വ്വജ്ഞാനിയും നീ
കരുണയും ദയയും ഉള്ളവനേ
മനസ്സലിയുന്ന മഹാപ്രഭുവേ
വാത്സല‍്യത്തോടെന്നെ ചേര്‍ത്തവനേ
മാറാത്ത സ്നേഹം പകര്‍ന്നവനേ
ആദിയും അന്തവും ആയവനേ
ഉറപ്പുള്ള പാറയും കോട്ടയുമേ
വഴിയും സത‍്യവും ആയവനേ
ഏകരക്ഷാ മാര്‍ഗ്ഗമായവനേ
ക്രൂശു ചുമന്നു തളര്‍ന്നെനിക്കായ്
ഘോരമാം ശിക്ഷയതേറ്റെനിക്കായ്
മുള്‍മുടി ചൂടിയതും എനിക്കായ്
ജീവനെ നല്‍കിയതും എനിക്കായ്
Audio file


Video Player is loading.
This is a modal window.
The media could not be loaded, either because the server or network failed or because the format is not supported.
37 Halleluyah sthuthi padidum njan (RSV)