കാണുക നീയാ കാല്‍വറിയില്‍
കേള്‍ക്കുക നീയെന്‍ യേശുവിന് ശബ്ദം
മുള്ളിന് കിരീടം ശിരസ്സില്‍ ചൂടി
രക്തം മുഴുവന്‍ വാര്ന്നവനായ്
പാപവഴികളില്‍ നീ നടന്നു
തന്പാദങ്ങളില് അവര്‍ ആണി തറച്ചു
പാപക്കറ നിന്റെ കൈകളില്‍ ഉള്ളതാല്‍
പാണികളെയും ക്രൂശില്‍ തറച്ചു
ദുഷ്ട വിചാരത്തില്‍ നീ രസിച്ചതാല്
മുള്‍ക്കിരീടം താന്‍ ചൂടി നിനക്കായ്
ഇത്രത്തോളം നിന്നെ സ്നേഹിച്ചെന്നോതി
കൈകള്‍ വിരിച്ചു താന്‍ ജീവന് വെടിഞ്ഞു
തൂകുക തുള്ളി കണ്ണുനീര് നിന്റെ
പാപച്ചുമടവന് പാടെയൊഴിക്കും
ഹൃത്തിന് മുറിവുകള്ക്കേകും താന്‍ സൗഖ്യം
പൂര്‍ണ സമാധാനം ഉള്ളില്‍ നിറയ്ക്കും
Audio file

42 Kanuka neeya kalvariyil (RSV)