പാടി സ്തുതിച്ചിടാം ദാവീദെപ്പോലെ നാം
നൃത്തം ചെയ്താരാധിക്കാം
ദൈവം ചൊരിഞ്ഞതാം നന്മകള് ഓര്‍ത്തു നാം
നന്ദിയോടാരാധിക്കാം
ഹല്ലേലൂയ്യാ ജയം ഹല്ലേലൂയ്യാ
ഹല്ലേലൂയ്യാ പാടാം നാം
ചേറ്റില്‍ കിടന്നതല്ലയോ
എല്ലാം തകര്ന്നതല്ലയോ
കരുണയാല്‍ യേശു നമ്മെ
മാന്യരായ് തീര്‍ത്തതല്ലയോ
എന്തെല്ലാം നന്മകള് പരന്
ദിനവും തരുന്നു കരുണയാല്‍
ഒന്നിനും മുട്ടില്ലാതെ
നന്നായി നടത്തിടുന്നവന്‍
Audio file

53 Paadi sthuthichidam davidineppole naam (RSV)