Bhoopathimaar mudimane vaazhka nee

ഭൂപതിമാർ മുടിമണേ! വാഴ്ക നീ

പാരിൽ പെരുത്തപാപം നീങ്ങുവാനിഹ

യാഗമായൊരു നാഥൻ നീ

 

സാധുവാമിവൻ പുതുജീവനിൽ കടക്കയാൽ

സാദരം ഭവൽ സ്തുതിചെയ്യുമേ

ജയം പാടുമേ സതതം പ്രഭോ

 

നിൻതിരു കൃപയോർത്താൽ ബന്ധുത ലഭിക്കിലും

അന്തമറ്റതിദോഷം ചെയ്തവൻ

ഫലം കൊയ്തവൻ കഠിനൻ വിഭോ

 

നീതിയിൻ വിധിക്കുമുൻ ഭീതനായ് ഭവിക്കവേ

പാതകനിവൻ ബഹുഭാഗ്യമാർന്നതി

യോഗ്യനായ്ത്തിരുനീതിയാൽ

 

രാജനായ് വാഴ്ക നിൻ നീതിയാൽ ഭരിക്ക നീ

രാജിതമഹസ്സെഴും നാഥനേ! തവ

ദാസനെ ഭരമേൽക്ക നീ

 

നിൻതിരു പ്രഭാവമിന്നെന്തു ഞാനുരയ്ക്കുന്നു!

നിൻതിരു മുന്നരചർ വീഴുമേ സ്തുതി

പാടുമേ മടിയെന്നിയേ

 

കാഴ്ചകളോടു തിരുവാഴ്ചയിലവർ വന്നു

വീഴ്ച കൂടാതെ വണങ്ങിടുമേ

മുഴങ്ങിടുമേ സ്തുതിഗാനവും

 

പാതകന്മാർ തിരുമുൻ വേദനയോടുഴറി

ഖേദമോടുടൻ വിറച്ചിടുമേ

ഒളിച്ചിടുമേ തരമാകുകിൽ

 

തീയൊടു മെഴുകുപോലാമവർ നീയോ നിത്യ

സ്ഥായിയായ് പരം വസിച്ചിടുമേ

ഭരിച്ചിടുമേ യുഗകാലമായ്.

Your encouragement is valuable to us

Your stories help make websites like this possible.