അനുനിമിഷം നിൻകൃപ തരിക

അനുനിമിഷം നിൻകൃപ തരിക

അണയുന്നു നിൻചാരേ ഞാൻ

ആശ്രിതവത്സലനേശു ദേവാ

ആശിർവദിക്കയീയേഴയെന്നെ

 

ആരോരുമില്ലാതെ അലയുമ്പോഴെന്നെ

തേടിവന്നെത്തിയ നാഥനേശു

ആശ്രയമായിന്നും ജീവിക്കുന്നു

ആരോരുമില്ലാത്ത വേളകളിൽ

 

മനുഷ്യനിലാശ്രയിച്ചു ഞാനെൻകാലം

മരുഭൂമിയാക്കിത്തീർത്തിടുമ്പോൾ

മറവിടമായ് നിൻമാറിൽചാരി

മരുവിൽ ഞാൻ യാത്ര തുടർന്നിടുന്നു

 

നിറയ്ക്കുകെന്നെ നിൻസ്നേഹത്താലെന്നും

നിക്ഷേപമായ് നിൻ സ്നേഹം മതി

നിത്യതയോളവും കൂട്ടാളിയായ്

നീ മാത്രം മതി എന്നേശുവേ.