ദൈവമെന്റെ നന്മയോർത്തു

ദൈവമെന്റെ നന്മയോർത്തു ചെയ്‌വതാമീ സർവ്വവുമേ

ദിവ്യകൈകൾ ചെയ്‌വതല്ലാതുർവി തന്നിൽ നന്മയില്ല

 

ഒട്ടനേകം കഷ്ടതകൾ ഏറ്റിടുവാനേശു നാഥൻ

ഇഷ്ടമാകുമെങ്കിലും ഞാൻ ഒട്ടുമേ നിരാശനാകാ

 

പാർത്തലമെൻ സ്വന്തനാടോ പാർത്തിടുവാനൊത്ത വീടോ

അല്ല തെല്ലുമെന്നറിവാനല്ലലെല്ലാം നല്ലതല്ലോ

 

ശിക്ഷകൾ തന്നിടുമെങ്കിൽ രക്ഷകൻ കൈയുണ്ടതിങ്കൽ

ഇച്ഛപോലെ ചെയ്യുമെങ്കിൽ തുച്ഛമായൊന്നില്ലവങ്കൽ

 

തേജസ്സിലെൻ വാസമോർത്താലായുസ്സിലിന്നുള്ള ഖേദം

ഹാ! നിസ്സാരമെന്നറിഞ്ഞെന്നായുസ്സെല്ലാം പാടിടും ഞാൻ.