ജീവിതത്തോണി സ്വർഗ്ഗതീരം ചേരാൻ ചേരാൻ

ജീവിതത്തോണി സ്വർഗ്ഗതീരം ചേരാൻ ചേരാൻ

കാലമിനിയേറെയില്ല പാരിൽ പാരിൽ

കണ്ടിടും പ്രിയന്റെ പൊന്നുമുഖത്തെ

പാടും ഞാൻ സ്തുതിഗീതങ്ങൾ

 

ഇരുളെങ്ങും നിറയുന്ന ഇവിടുള്ള വാസത്തെ

വിട്ടീടും ഒരു നാളിൽ നാം

പരലോകെ ചേർന്നിടും വാഴും എന്നാളും

ആനന്ദം കൊണ്ടാടിടും

 

കടലിൻ വൻ തിരയേറ്റു അലയാതെയെൻതോണി

കരചേർക്കും കരുണാമയൻ

കഷ്ടങ്ങൾ തീർന്നിടും ദുഃഖം മാറിടും

കർത്താവിൽ ആനന്ദിക്കും

 

എന്നേശു വന്നിടും എന്നേയും ചേർത്തിടും തൻസ്വന്തരാജ്യത്തിലായ്

പ്രത്യാശയേറുന്നു കാന്തൻ കൂടെന്നും

വാണിടാൻ സീയോൻ പുരേ.