കാരുണ്യക്കടലീശൻ

കാരുണ്യക്കടലീശൻ കാവലുണ്ടെനിക്കനിശം

കാരിരുൾ വേളകളിൽ എന്നെ

കാത്തിടും തൻകരത്തിൽ

 

വഞ്ചകരുടെ കടുംകൊടുമയിലെൻ മനം

ചഞ്ചലപ്പെട്ടിടുകിൽ അവൻ

തഞ്ചം തൻ തിരുനെഞ്ചിൽ തരും

ഞാനഞ്ചിടാതാശ്വസിക്കും

 

മൃത്യുവിൻ താഴ്വരയെത്തുകിലവിടവൻ

കൂട്ടിനു കൂടെവരും എന്റെ

ശത്രുക്കൾ കാൺകെ വിരുന്നൊരുക്കും നല്ല

മിത്രമാണെനിക്കു

 

ദൈവികഹിതം നിറവേറണമതു മമ

ജീവിതലക്ഷ്യമതാൽ ഇനി

ജീവൻ മരണമെന്താകിലും ഞാൻ

കർത്താവിന്നുള്ളവനാം

 

ചെങ്കടൽ പിരിയും യോർദ്ദാൻ പിളരും

തൻകരബലത്താലെ പിന്നെ

സങ്കടമെന്തിനു ജീവിതമരുവിൽ താൻ

മതിയൊടുവോളം.