കരുതിടുമെന്റെ അരുമനാഥൻ

കരുതിടുമെന്റെ അരുമനാഥൻ

കരുണയോടെന്നും ചിറകടിയിൽ

 

വേണ്ടഖേദം തെല്ലും മനമേ

ജീവിതഭാരങ്ങൾ പെരുകിടുമ്പോൾ

ക്ഷോണിയിലെ ഈ ക്ഷീണമെല്ലാം മാറും

അവൻകരങ്ങളിൽ നിന്നെ സമർപ്പിക്കുമ്പോൾ

 

കഷ്ടങ്ങൾ, രോഗങ്ങൾ, പ്രതികൂലങ്ങൾ

ഒട്ടൊഴിയാതെ വന്നാഞ്ഞടിച്ചാൽ

ഇഷ്ടനാമേശു നിന്നരികിലുണ്ട്

സ്പഷ്ടമായ് നിന്നെ വഴി നടത്താൻ

 

ശത്രുവിൻ ഭീകരയൊളിയമ്പുകൾ

ശക്തിയായ് നിന്നിൽ പതിച്ചിടുമ്പോൾ

ശക്തിയില്ലെന്നു നീ ധരിച്ചിടുന്നോ?

ശാശ്വതഭൂജങ്ങൾ നിൻകീഴെയുണ്ട്

 

മനം തകർന്നിടുന്ന വേളകളിൽ

കനിവില്ലാതെ പലർ പഴിച്ചിടുമ്പോൾ

കണ്ണീർ വാർക്കുന്നൊരേശു നാഥൻ

സ്നേഹത്തണ്ണീരാലുള്ളം തണുപ്പിക്കുന്നു.