ലക്ഷ്യമതാണേ എൻ ആശയതാണേ

ലക്ഷ്യമതാണേ എൻ ആശയതാണേ

എൻ ജീവനാഥനെ ഞാനെന്നു കാണുമോ

 

ക്രൂശിൽ യാഗമായ് തൻ ചോരയൂറ്റിയ

എൻ ജീവനാഥനെ ഞാനെന്നു കാണുമോ

ദേവ ദേവനെ എൻത്യാഗവീരനെ

എൻജീവിതസുഖം നീ മാത്രമാകുന്നേ

 

പ്രത്യാശനാടിനെ ഞാനോർത്തിടുന്നേരം

പ്രത്യാശയെന്നുള്ളിൽ പൊങ്ങിടുന്നിതാ

നിത്യസൗഭാഗ്യം ലഭ്യമാകുവാൻ

എത്രകാലം ഞാൻ കാത്തിടേണമോ

 

പൂർവ്വപിതാക്കൾ നോക്കി പാർത്തതാം

നിത്യസൗധത്തിൽ നാം എത്തിടുവാനായ്

യുവസോദരങ്ങളെ യുവ കേസരികളെ

നാം ഒന്നുചേരുക ജയക്കൊടി ഉയർത്തുക

 

ഈ പാഴ്മരുഭൂമി എനിക്കാനന്ദമല്ലേ

സീയോൻ പുരിയതോ അധികകാമ്യമേ

എന്നു ചെന്നു ഞാൻ വീട്ടിൽ ചേരുമോ

അന്നു തീരുമേ ഈ പാരിൻ ദുരിതം