മന്നിതിൽ വന്നവൻ മനുസുതനായ്

 

മന്നിതിൽ വന്നവൻ മനുസുതനായ്

മരിച്ചവൻ മാനവർക്കായ്

 

പാപത്തിൻ ഭാരച്ചുമടൊഴിച്ചു

ശാപങ്ങളഴിച്ചെന്നെയനുഗ്രഹിച്ചു

ഇരുളിലിരുന്നയെന്നെയും

വിളിച്ചു തിരുസന്നിധൗ ചേർത്തണച്ചു

 

ജീവനെ തന്നു വീണ്ടെടുത്തു ചാവിനെ

വെന്നവൻ ജീവനിലുയിർത്തു

മഹിമയണിഞ്ഞു വാഴുന്നുയിന്നും

ബഹുവന്ദിതനായ് മനുവേൽ

 

അനുഗമിക്കും ഞാൻ കുരിശെടുത്ത്

ദിനവുമീലോകത്തിന്നിമ്പങ്ങൾ വെറുത്ത്

വിനയിലുമവനോടേറ്റവുമടുത്ത്

ധനമാനം കർത്തനു കൊടുത്ത്

 

വന്നിടും വാനിൽ അവൻ വിരവിൽ

തന്നുടെ ദാസരെ ചേർത്തിടുമരികിൽ

തോർന്നിടും കണ്ണീർ പൂർണ്ണമായ്

വിണ്ണിൽ തരും പ്രതിഫലമാ സദസ്സിൽ.