പരിശുദ്ധൻ ദേവദേവനു സ്തോത്രം

പരിശുദ്ധൻ ദേവദേവനു സ്തോത്രം

ഉന്നതൻ നീ മഹോന്നത ദേവൻ

ഭൂവാനങ്ങൾ വാക്കാൽ സൃഷ്ടി ചെയ്തോൻ

അത്യുന്നതൻ നിനക്കെന്നും സ്തോത്രം-

 

പരിശുദ്ധൻ മഹോന്നത ദേവൻ

ഉന്നതൻ നീ മഹോന്നതൻ (2)

 

കെരൂബുകൾ സാറാഫുകളും നിത്യം

പരിശുദ്ധനെന്നാർത്തു വാഴ്ത്തുന്നോൻ

ദൂതരെല്ലാം സ്വർഗ്ഗീയ സേനയാകെ

അത്യുച്ചത്തിൽ പാടി പുകഴ്ത്തുന്നോൻ-

 

അഗ്നി ജ്വാലയ്ക്കൊത്ത ദൃഷ്ടികളുള്ളോൻ

ഇരമ്പും കടലിൻ ശബ്ദം കേൾപ്പിപ്പോൻ

താരകങ്ങളേഴും വലങ്കയ്യിലുള്ളോൻ

അനേക സൂര്യപ്രഭാവമുളളവൻ-

 

അൽഫയവൻ ഓമേഗയുമായുള്ളോൻ

ഇരുന്നവൻ ഇരിക്കുന്നോനവൻ

വരുന്നവൻ സർവ്വശക്തിയുള്ളോൻ

കർത്തനവൻ രാജാധിരാജൻ താൻ-

 

മരിച്ചവനെങ്കിലും ജീവിക്കുന്നവൻ

മരണ പാതാളത്തെ വെന്നവൻ

സഭാ കാന്തൻ ഉന്നതനന്ദനൻ

സർവ്വോൽകൃഷ്ടനാം കുഞ്ഞാടവൻ