വിതച്ചിടുക നാം സ്വർഗ്ഗത്തിന്റെ വിത്താം

വിതച്ചിടുക നാം സ്വർഗ്ഗത്തിന്റെ വിത്താം

ക്രിസ്തൻ സുവിശേഷം ഹൃദയങ്ങളിൽ

ആത്മമാരി പെയ്യും ദൈവം കൃപ ചെയ്യും

തരും കൊയ്ത്തിനേയും തക്കകാലത്തിൽ

 

കൊയ്ത്തുകാലത്തിൽ നാം സന്തോഷിച്ചും

കറ്റകൾ ചുമന്നും കൊണ്ടുവന്നിടും

 

വിതച്ചിടുക നാം സ്നേഹത്തിൻ അദ്ധ്വാനം

ഒരു നാളും വ്യർത്ഥം അല്ല ആകയാൽ

എന്നും പ്രാർത്ഥിച്ചിടിൻ വേലയിൽ നിന്നിടിൻ

വിത്തു നനച്ചിടിൻ കണ്ണുനീരിനാൽ

 

വിതച്ചിടുക നാം വർദ്ധനയെ ദൈവം

നൽകും സർവ്വനേരം തൻ വൻശക്തിയാൽ

വേനൽക്കാലം, വർഷം, കാറ്റു, ശീതം, ഉഷ്ണം

ചെയ്യും ദൈവ ഇഷ്ടം ഭൂമി നിൽക്കും നാൾ

 

വിതച്ചിടുക നാം തടസ്സം അനേകം

സാത്താൻ കൊണ്ടെന്നാലും തൻ വൈരാഗ്യത്തിൽ

തളർന്നുപോകാതെ സ്നേഹവും വിടാതെ

നിൽക്ക ക്ഷീണിക്കാതെ ക്രിസ്തൻ ശക്തിയിൽ

 

വിതച്ചിടുക നാം വിതയ്ക്കുന്ന കാലം

അവസാനിച്ചിടും എത്ര വേഗത്തിൽ

ഇപ്പോൾ വിതയ്ക്കാതെ ഇരുന്നാൽ കൊയ്യാതെ

രക്ഷകൻ മുമ്പാകെ നിൽക്കും ലജ്ജയിൽ

 

വിതച്ചിടുക നാം ദിവ്യസമാധാനം

മുളച്ചിടുവോളം ശൂന്യദേശത്തിൽ

മരുഭൂമി കാടും ഉത്സവം കൊണ്ടാടും

പർവ്വതങ്ങൾ പാടും ദൈവതേജസ്സിൽ.

Your encouragement is valuable to us

Your stories help make websites like this possible.