ഓ ഹാലേലൂയ്യാ

ഓ ഹാലേലൂയ്യാ

ഓ ഹാലേലൂയ്യാ

ഓ ഹാലേലൂയ്യാ- ഹാലേലൂയ്യാ

 

പാടും എന്നും ഞാന്‍

എന്‍ യേശുവേ നിന്‍ സ്തുതി

വാഴും എന്നും ഞാന്‍

നിന്‍ കൂടെ എന്‍ യേശുവേ

 

സുന്ദരന്‍ അതി സുന്ദരന്‍

എന്‍ പ്രിയനേ യേശുവേ

ആരുമില്ല നിന്നെപ്പോലെ

എന്‍ ശ്വാസമേ ജീവനേ

 

ഒന്നു കാണാന്‍ മോഹിച്ചു ഞാന്‍

എന്നെ തേടിവന്നു നീ

ഇറ്റു സ്നേഹം ചോദിച്ചു ഞാന്‍

സ്വന്ത പ്രാണന്‍ തന്നു നീ

 

ഒന്നു തൊടുവാന്‍ മോഹിച്ചു ഞാന്‍

എന്നെ വാരിപ്പുണര്‍ന്നു നീ

രു മുത്തം ചോദിച്ചു ഞാന്‍

പതിനായിരം തന്നു നീ