പറന്നിടുമെ നാം പറന്നിടുമെ

പറന്നിടുമെ നാം പറന്നിടുമെ

സീയോനില്‍ നാം ചേര്‍ന്നിടുമെ

ഹാലേലൂയ്യാ ഹാലേലൂയ്യാ

 

രക്ഷകനായ് യേശു ഭൂവില്‍ വന്നു

രക്ഷാവാതില്‍ ക്രൂശില്‍ തുറന്നു തന്നു

ഹാലേ ലൂയ്യാ ഹാലേലൂയ്യാ

 

മണവാളനായ് മദ്ധ‍്യാകാശത്തില്‍ വരും

രാജാവായ് ഒലിവു മലയില്‍ വരും

ഹാലേലൂയ്യാ ഹാലേലൂയ്യാ

 

മദ്ധ‍്യാകാശെ യേശു വന്നിടുമെ

സഭയെ താന്‍ അവിടേക്കുയര്‍ത്തിടുമെ

ഹാലേ ലൂയ്യാ ഹാലേലൂയ്യാ

 

തങ്കത്തെരുവീഥിയില്‍ നടന്നിടും നാം

മുത്തുമണിമാളികയില്‍ വസിച്ചിടും നാം

ഹാലേലൂയ്യാ ഹാലേലൂയ്യാ

 

അന്ത‍്യകാല ലക്ഷണങ്ങള്‍ കണ്ടിടുന്നേ

പ്രിയന്റെ വരവും അടുത്തിടുന്നേ

ഹാലേ ലൂയ്യാ ഹാലേലൂയ്യാ

 

അന്ത‍്യത്തോളം വിശ്വസ്തത പാലിച്ചിടാം

ജീവ കിരീടം പ്രാപിച്ചിടാം

ഹാലേലൂയ്യാ ഹാലേലൂയ്യാ

 

ഒരുങ്ങിടുക നാം ഒരുങ്ങിടുക

വരവിനായ് നമ്മെ ഒരുക്കിടുക

ഹാലേ ലൂയ്യാ ഹാലേലൂയ്യാ