സര്‍വ്വലോക സൃഷ്ടിതാവേ

സര്‍വ്വലോക സൃഷ്ടിതാവേ

സകലത്തിനും അധികാരിയേ

സ്വര്‍ഗ്ഗസൈന‍്യം ആരാധിക്കും

സ്തുതികള്‍ക്കു യോഗ‍്യന്‍ എന്‍ യേശുവേ

 

അത‍്യന്ത ശക്തി എന്നില്‍ പകര്‍ന്നവനേ

എന്റേതെന്നു ചൊല്‍വാന്‍ ഒന്നും ഇല്ലയേ

ഒന്നും ഇല്ലയേ പുകഴുവാന്‍ ഒന്നും ഇല്ലയേ

സര്‍വ്വ വല്ലഭന്‍ യേശുവേ

 

എന്റെ എല്ലാ നേട്ടങ്ങളും

ലോകം തന്ന മുകുടങ്ങളും

സ്ഥാനങ്ങളും അതിന്‍ മാനങ്ങളും

അര്‍പ്പിക്കുന്നേശുവേ തൃപ്പാദെ ഞാന്‍

 

ബുദ്ധിശക്തി ആരോഗ‍്യവും

വസ്തുവക സമ്പാദ‍്യവും

ബന്ധങ്ങളും അതിന്‍ ആഴങ്ങളും

അര്‍പ്പിക്കുന്നേശുവേ തൃപ്പാദെ ഞാന്‍

 

സ്വര്‍ഗ്ഗം നല്‍കും പ്രതിഫലവും

വാടാത്തതാം പൊന്നിന്‍ കിരീടവും

അര്‍പ്പിക്കും ഞാന്‍ എല്ലാം തൃപ്പാദത്തില്‍

ആരാധിക്കും അങ്ങേ നിത്യകാലവും

സര്‍വ്വലോക സൃഷ്ടിതാവേ

സകലത്തിനും അധികാരിയേ

സ്വര്‍ഗ്ഗസൈന‍്യം ആരാധിക്കും

സ്തുതികള്‍ക്കു യോഗ‍്യന്‍ എന്‍ യേശുവേ

 

അത‍്യന്ത ശക്തി എന്നില്‍ പകര്‍ന്നവനേ

എന്റേതെന്നു ചൊല്‍വാന്‍ ഒന്നും ഇല്ലയേ

ഒന്നും ഇല്ലയേ പുകഴുവാന്‍ ഒന്നും ഇല്ലയേ

സര്‍വ്വ വല്ലഭന്‍ യേശുവേ

 

എന്റെ എല്ലാ നേട്ടങ്ങളും

ലോകം തന്ന മുകുടങ്ങളും

സ്ഥാനങ്ങളും അതിന്‍ മാനങ്ങളും

അര്‍പ്പിക്കുന്നേശുവേ തൃപ്പാദെ ഞാന്‍

 

ബുദ്ധിശക്തി ആരോഗ‍്യവും

വസ്തുവക സമ്പാദ‍്യവും

ബന്ധങ്ങളും അതിന്‍ ആഴങ്ങളും

അര്‍പ്പിക്കുന്നേശുവേ തൃപ്പാദെ ഞാന്‍

 

സ്വര്‍ഗ്ഗം നല്‍കും പ്രതിഫലവും

വാടാത്തതാം പൊന്നിന്‍ കിരീടവും

അര്‍പ്പിക്കും ഞാന്‍ എല്ലാം തൃപ്പാദത്തില്‍

ആരാധിക്കും അങ്ങേ നിത്യകാലവും