സ്നേഹിക്കാനാരുമില്ലാതെ ഞാന്‍ ഏകനായ്

സ്നേഹിക്കാനാരുമില്ലാതെ ഞാന്‍ ഏകനായ്

സ്നേഹത്തിനായ് കൊതിച്ചു

എന്നെ സ്നേഹിപ്പവര്‍ എന്നു ചൊന്നവരെല്ലാം

സ്വാര്‍ത്ഥരായ് തീര്‍ന്നു പോയി

സ്നേഹം നീര്‍ക്കുമിള പോലെയായി

 

സ്നേഹിക്കും അമ്മ നിന്‍ ജീവന്‍ പോവോളം

കൂട്ടരുണ്ടാകും ആരോഗ‍്യമുള്ള കാലം

കൈവിടും എല്ലാരും പോയ്മറഞ്ഞിടും

ഏകനായ് നീ ശൂന‍്യപാത്രമായ് തീരും 

ഏകനായ് നീ ശൂന‍്യപാത്രമായ് തീരും

 

കാല്‍വറി ക്രൂശിലാ സ്നേഹം ഞാന്‍ കണ്ടു

ജീവനെ തന്നെന്നെ നേടിയ സ്നേഹം

തേടിവന്നെന്നെ എന്‍ യേശുവിന്‍ സ്നേഹം

മാറോടു ചേര്‍ത്തെന്നില്‍ സാന്ത്വനം ഏകി

മാറോടു ചേര്‍ത്തെന്നില്‍ സാന്ത്വനം ഏകി