ഉയരെ, ഇനിയും ഉയരെ (2)
ദൈവകൃപയില്‍ നീ വളരേണം
വെല്ലുവിളികളെ തരണം ചെയ്യേണം
ഉയരെ...............
ഓ............നിന്നെ കരുതേണ്ടവര്‍
കരുതിയില്ലെങ്കിലും, സ്നേഹിച്ചില്ലയെങ്കിലും
യേശു നിനക്കെല്ലാമല്ലയോ?
പതറരുതേ ധൈര‍്യം വെടിയരുതേ
കുറവുകളെ യേശു നികത്തുമല്ലോ
നിനക്കായി കരുതുന്നല്ലോ
ഏകനല്ല നീ സോദരാ
ഏകയല്ല നീ സോദരീ
നീ............മോഹചതിക്കുഴിയില്‍
പാപക്കുരുക്കതിലും ചെന്നുവീഴരുതേ
ജയം വരിക്കേണ്ടതല്ലയോ?
വിശുദ്ധിക്കായി വിലകൊടുത്താലും പ്രതിഫലമോ അതിമഹത്തരമാം
ഉയര്‍ത്തുമെന്നേശു നിന്നെ
മാന‍്യനാക്കി മാറ്റും നിന്നെ
Audio file


Video Player is loading.
55 ഉയരെ, ഇനിയും ഉയരെ (RSV)