എനിക്കായ് കരുതുന്നവന്
ഭാരങ്ങള്‍ വഹിക്കുന്നവന്
എന്നെ കൈവിടാത്തവന്
യേശു എന്‍ കൂടെയുണ്ട്
പരീക്ഷ എന്റെ ദൈവം അനുവദിച്ചാല്‍
പരിഹാരം എനിക്കായ് കരുതീട്ടുണ്ട്
എന്തിനെന്നു ചോദിക്കില്ല ഞാന്‍
എന്റെ നന്മക്കായെന്നറിയുന്നു ഞാന്‍
എരിതീയില്‍ വീണാലും
അവിടെ ഞാന്‍ ഏകനല്ല
വീഴുന്നതോ തീയിലല്ല
എന്‍ യേശുവിന് കരങ്ങളിലാം
ഘോരമാം ശോധനയിന്‍
ആഴങ്ങള്‍ കടന്നിടുമ്പോള്‍
നടക്കുന്നതേശുവത്രെ
ഞാനവന് കരങ്ങളിലാം
ദൈവം എനിക്കനുകൂലം
അതു നന്നായറിയുന്നു ഞാന്‍
ദൈവം അനുകൂലമെങ്കില്‍
ആരെനിക്കെതിരായിടും
Audio file

03 എനിക്കായ് കരുതുന്നവന് (RSV)