ഇന്നീ മംഗലം ശോഭിക്കുവാൻ കരുണ ചെയ്ക
എന്നും കനിവുള്ള ദൈവമേ!
നിന്നടി കാനാവിൽ മണിപ്പന്തൽ പണ്ടലങ്കരിച്ചു
അന്നു രസവീഞ്ഞുണ്ടാക്കി എന്നപോലിന്നേരം വന്നു
ആദിമുതൽക്കൻപു ധരിച്ചോൻ നരകുലത്തെ
ആണും പെണ്ണുമായി നിർമ്മിച്ചാൻ
നീതിവരം നാലും ഉരച്ചാൻ പെറ്റുപെരുകി
മന്നിടം വാഴ്കെന്നരുൾ ചെയ്താൻ
ആദമദാദികൾക്കും അനുവാദമേകിയൊരു ദേവ!
നീതിപാലിച്ചേശു നാഥനന്നു മാനിച്ചൊരു
സത്യസഭയ്ക്കുനകൂലനേ! സുന്ദരീസഭയ്ക്കു-
ത്തമനാം മണവാളനേ!
ചിത്തപാലാനന്ത നാഥനേ! പഴുതണുവും
അറ്റദേവനേശു നാഥനേ!
ഒത്തപോൽ ഗുണാധികാരം എത്തി മോദമായ് സുഖിച്ചു
പാപമുക്തിയോടു പുത്രഭാഗ്യവും കൊടുക്കുമാറു
ഉത്തമസ്ത്രീയായ ബാലയെ തിരഞ്ഞബ്രാമിൻ
ഭൃത്യവരൻ ചെയ്തവേലയെ
ത്വൽതുണ തുടർന്നപോലെയെ ഇവിടെയും നീ
ചേർത്തരുളിവർ കരങ്ങളെ
നല്ല മണവാളൻ തനിക്കുള്ള മണവാട്ടിയുമായ്
കല്യമോദം ചേർന്നു സുഖിച്ചല്ലൽ വെടിഞ്ഞിടുവാനും