ആടുകൾക്കു വേണ്ടി ജീവനെ വെടിഞ്ഞതാം

ആടുകൾക്കു വേണ്ടി ജീവനെ വെടിഞ്ഞതാം

ദേവാട്ടിൻകുട്ടിയെ നിനക്കനന്ത വന്ദനം

 

കാടുനീളെ ഓടി ആടലോടുഴന്നിടും

കുഞ്ഞാടുകൾക്കഭയമാം നിൻപാദം വന്ദനം

 

ഭീതി പോക്കി ആടുകൾക്കു മുൻനടന്നു നീ

സംപ്രീതിയായ് നടത്തിടും കൃപയ്ക്കു വന്ദനം

 

പച്ചമേച്ചിലും പ്രശാന്ത തോയവും സദാ നീ

വീഴ്ചയെന്നിയേ തരുന്നതോർത്തു വന്ദനം

 

താതപുത്രനാത്മനാം ത്രിയേക ദൈവമേ

സർവ്വാത്മനാ നിനക്കനന്ത കീർത്തനം സദാ