ആകാശമേ കേൾക്ക ഭൂമിയെ ചെവിതരിക

ആകാശമേ കേൾക്ക ഭൂമിയെ ചെവിതരിക

ഞാൻ മക്കളെ പോറ്റി വളർത്തി

അവരെന്നോടു മത്സരിക്കുന്നു

 

കാള തന്റെ ഉടയവരെ കഴുത തന്റെ യജമാനന്റെ

പുൽതൊട്ടി അറിയുന്നല്ലോ എൻ ജനം അറിയുന്നില്ല

 

അകൃത്യഭാരം ചുമക്കും ജനം ദുഷ്പ്രവൃത്തിക്കാരുടെ മക്കൾ

വഷളായി നടക്കുന്നവർ ദൈവമാരെന്നറിയുന്നില്ല

 

ആകാശത്തിൽ പെരിഞ്ഞാറയും കൊക്കും മീവൽപ്പക്ഷിയും

അവ തന്റെ കാലമറിയും എൻജനം അറിയുന്നില്ല