ആനന്ദം ആനന്ദമേ എൻ ജീവിതം

ആനന്ദം ആനന്ദമേ എൻ ജീവിതം

ആനന്ദം ആനന്ദമേ

 

ലംഘനം ക്ഷമിച്ചേശു പാപം മറച്ചു തന്നു

സങ്കടമില്ലിനിയും എനിക്കു

നിത്യം തൻകഴലാണഭയം

 

നല്ലൊരിടയനായി വല്ലഭനേശുവുണ്ട്

നല്ലമേച്ചിൽ ദിനവും അരുളുമതാലി

ല്ലെനിക്കൊരു കുറവും

 

സീയോൻ നഗരം നോക്കി

പോകുന്ന സഞ്ചാരി ഞാൻ

നാശമില്ലാ നഗരം അവിടെയത്രേ

എന്റെ പിതൃഭവനം

 

ലോകവനാന്തരത്തിൽ

പോകുമ്പോഴെന്നകത്തിൽ

ജീവാമൃതവചനം പൊഴിക്കു

മതാണെന്നുമെനിക്കശനം

 

കൂരിരുൾ വഴിയിലും കൂടെയെന്നേശുവുണ്ട്

വൈരികളിൽ നടുവിൽ വിരുന്നൊരുക്കി

ധൈര്യമായി നടത്തും

 

നന്മയും കൃപയുമെന്നായുരന്തം വരെയും

ഉണ്മയിൽ പിന്തുടരും നാഥനോടൊത്തു

വാണിടും ഞാനനന്തം