ആർ പോയിടും കർത്താവിന്നായിട്ടെങ്ങും?

ആർ പോയിടും കർത്താവിന്നായിട്ടെങ്ങും?

ആഘോഷിക്കുവാൻ രക്ഷാ സന്ദേശത്തെ

എത്രായിരം ജനം നശിക്കുന്നിന്നും

കാണാതെ ലേശമിപ്രകാശത്തെ

 

ആകാശം ഭൂമിയിവയെൻ

ആജ്ഞയ്ക്കധീനമാകയാൽ

ലോകമെങ്ങും പോയ് സുവിശേഷം

ചൊൽവിൻ ഞാനുണ്ടു കൂടെയെന്നും

 

പോയിടുവിൻ കർത്താവെ മാത്രം നോക്കി

തൻ ശക്തിയിൽ ഭൂപര്യന്തങ്ങളിൽ

മാ കൂരിരുൾ പ്രദേശം ലക്ഷ്യമാക്കി

ക്രൂശിൻ സുവാർത്താഘോഷം കേൾപ്പിൻ

 

കാണുന്നുവോ വിസ്താരമേറും വാതിൽ

എല്ലാടവും വേലയ്ക്കായ് ലോകത്തിൽ

വിശുദ്ധരേ പ്രവേശിപ്പിൻ ക്ഷണത്തിൽ!

യത്നിക്കുവിൻ ക്രിസ്തേശു നാമത്തിൽ

 

സ്വാർത്ഥം വെടിഞ്ഞദ്ധ്വാനിപ്പിനത്യന്തം

കഷ്ടങ്ങളും സഹിച്ചു സാനന്ദം

പ്രത്യാശയിൽ വിതയ്ക്കുകിൽ നിരന്തം

കൊയ്യും മഹാ കൊയ്ത്തൊന്നു നാമന്ത്യം

 

ഹാ! ഭക്തരേ! സംയുക്തമാക്കി

സർവ്വശക്തികളും പ്രയോഗിപ്പിൻ മുദാ

ഘോഷിക്കുവിൻ ജയത്തിൻ ഹല്ലേലുയ്യാ

ദൈവത്തിനും കുഞ്ഞാട്ടിന്നും സദാ.