ആരെ ഞാനിനിയയ്ക്കേണ്ടു?

ആരെ ഞാനിനിയയ്ക്കേണ്ടു? ആരു നമുക്കായ് പോയിടും

കർത്താവിന്റെ ചോദ്യം കേട്ടുത്തരമടിയൻ പറയുന്നു

ആരേ ഞാനിനിയയ്ക്കേണ്ടു? നിന്നടിയൻഞാ-

നടിയാനെ നീ അയയ്ക്കേണമേ

 

കാടുകളെ പല നാടുകളോ വീടുകളോ തെരുവീഥികളോ

പാടുപെടാം ഞാനെവിടെയും നീ

കൂടെവന്നാൽ മതി, പോകാം ഞാൻ

 

കോടാകോടികളുണ്ടല്ലോ ക്രിസ്തുവിൻ നാമം കേൾക്കാത്തോർ

തേടാനാളില്ലാത്തവരെ നേടാൻ പോകാം ഞാനുടനെ

 

പോകാൻ കാലിനു ബലമായും പറയാൻ നാവിനു വാക്കായും

വഴികാട്ടുന്ന വിളക്കായും വരുമല്ലോ നീ പോകാം ഞാൻ

 

നാളുകളെല്ലാം തീരുമ്പോൾ നിത്യതയുദയം ചെയ്യുമ്പോൾ

വേലകൾ ശോധന നീ ചെയ്കേ വെറുംകൈയോടു ഞാൻ നിൽക്കല്ലേ