ആശിസ്സേകണം വധൂവരർക്കിന്നു

ആശിസ്സേകണം വധൂവരർക്കിന്നു

നീപരനേശുനാഥനേ!

കനിഞ്ഞു സ്വർഗ്ഗീയമാംപരമാശി

 

പണ്ടു നീ ഗലീലയിലെ കാനാവിങ്കൽ ചെന്നു

കൊണ്ടവർക്കുവേണ്ടി ജലം ദ്രാക്ഷാരസമാക്കി

യിണ്ടലാകവേയകറ്റിയെന്നോണമിന്നും

പ്രസാദമോടിറങ്ങിവന്നു നൽകേണമേ ശുഭം

 

സ്നേഹബന്ധനങ്ങളാലെ യോജിച്ചിവർ

ഒരു ദേഹമായ് വിളങ്ങിടുന്നതിന്നേകണം വരം

ഏകാശ്രയം പ്രവൃത്തി സംഭാഷണ മിവ

യാകവേ വിശിഷ്ടമാം വിധം കാണുവാൻ നിത്യം