ആശ്രിതവത്സല കർത്താവേ

ആശ്രിതവത്സല കർത്താവേ

അനുഗ്രഹം ചൊരിയണമേ

 

താവക സന്നിധേ ഞങ്ങൾ വരുന്നു കാരുണ്യസാഗരമേ

ആത്മീയ നൽവരംഞങ്ങളിൽ നാഥാ

അളവെന്യേ ചൊരിയേണമേ

 

നിദ്രയിലാണ്ടൊരു ഞങ്ങൾ തന്നുള്ളം

നീയുണർത്തിടണമേ

നല്ലഫലങ്ങളീഞങ്ങളിൽ കായ്പാൻ

അനുഗ്രഹം അരുളണമേ

 

ആദിയോടന്തം നീ കൂട്ടിരിക്കേണം

ആനന്ദദായകനേ

ആശിർവദിക്കണം ഞങ്ങളെ ആകെ

ആത്മാവിൽ നിറയ്ക്കണമേ.